Skip to main content

*ഇമ്മ്യൂണൈസേഷന്‍: സാമൂഹിക കര്‍മ്മ പദ്ധതി രൂപീകരണം ശില്‍പശാല സംഘടിപ്പിച്ചു*

ദേശീയ ഇമ്മ്യൂണൈസേഷന്‍ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി ജില്ലയില്‍ കുട്ടികളുടെ ഇമ്മ്യൂണൈസേഷന്‍ കുറവുള്ള മേഖലകളിലെ പ്രദേശിക സാമൂഹിക പ്രവര്‍ത്തകര്‍, മത-സാമൂഹിക നേതാക്കള്‍ എന്നിവര്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു. എല്ലാ കുട്ടികള്‍ക്കും രോഗ പ്രതിരോധ കുത്തിവെപ്പ് ഉറപ്പാക്കാന്‍ പ്രാദേശിക സാമൂഹിക നേതൃത്വങ്ങളുടെ ഇടപെടല്‍ ശക്തമാക്കല്‍  ലക്ഷ്യമിട്ടാണ് ശില്‍പശാല സംഘടിപ്പിച്ചത്. സാമൂഹിക കര്‍മ്മ പദ്ധതി രൂപീകരണ ചര്‍ച്ചയില്‍ മീനങ്ങാടി സാമൂഹാരോഗ്യ ആകേന്ദ്രം  ശിശുരോഗ വിദഗ്ധന്‍ ഡോ എന്‍.സി അഫ്‌സല്‍ മോഡറേറ്ററായി. കമ്പളക്കാട് കാപ്പിലോ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കര്‍മ്മ പദ്ധതി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ കെ.പി രജിത പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്  നൂര്‍ഷ ചേന്നോത്ത് അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ടി. മോഹന്‍ദാസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സമീഹ സൈതലവി, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ ജെറിന്‍ എസ് ജെറോഡ്, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സീനത്ത് തന്‍വീര്‍, വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സന്ധ്യ ലിജു, വാര്‍ഡ് അംഗങ്ങളായ ലത്തീഫ് മേമ്മാടന്‍, കമല രാമന്‍, പി.ആര്‍ സുമ, സലിജ, വരദൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ സിതാര, ഗവ  ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ ജിതിന്‍, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ നിഹില, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ  ഓഫീസര്‍ വിന്‍സെന്റ് സിറിള്‍, എം.സി.എച്ച് ഓഫീസര്‍ ഹീര, ഡി.പി.എച്ച്.എന്‍ മജോ ജോസഫ്, ജനപ്രതിനിധികള്‍, പ്രാദേശിക സാമൂഹിക പ്രവര്‍ത്തകര്‍, മത സാമൂഹിക നേതാക്കള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍പങ്കെടുത്തു.

date