Post Category
ജൂനിയർ മാനേജർ തസ്തികയിൽ കരാർ നിയമനം
കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് എന്ന സ്ഥാപനത്തിൽ (സി.എഫ്.ആർ.ഡി) ജൂനിയർ മാനേജർ (അക്കൗണ്ട്സ്) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ സി.എഫ്.ആർ.ഡി കാര്യാലയത്തിൽ മാർച്ച് 28 ന് 11 ന് നടക്കുന്ന അഭിമുഖത്തിൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നേരിട്ട് ഹാജരാകണം.
യോഗ്യത: എം.കോം ബിരുദം, ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. പ്രായപരിധി - 36 വയസ്.
സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും.
പ്രതിമാസ വേതനം : 20000 രൂപ.
date
- Log in to post comments