വേനല്‍ക്കാലം ഉല്ലാസമാക്കാന്‍ കുട്ടികള്‍ക്ക് കൗണ്‍സിലിംഗും മെഡിക്കല്‍ ക്യാമ്പും
വേനലവധിക്കാലം കുട്ടികള്‍ക്ക് വിശ്രമവും ഉല്ലാസവുമാക്കാന്‍ കിളിക്കൂട്ടം 2025 എന്ന പേരില്‍ ഏപ്രില്‍ മെയ് മാസങ്ങളില്‍ സംസ്ഥാന ശിശുക്ഷേമ സമിതി മാനസികോല്ലാസ അവധിക്കാല കൂട്ടായ്മ സംഘടിപ്പിക്കുന്നു. തൈക്കാട് ഗവ.മോഡല്‍ എല്‍.പി സ്‌കൂളില്‍ രണ്ടു മാസം നീണ്ടു നില്‍ക്കുന്ന അവധിക്കാല ക്യാമ്പാണ് ഒരുക്കിയിട്ടുള്ളത്.
കുട്ടികളിലെ മാനസിക, ശാരീരിക ആരോഗ്യവും പാരസ്പര്യ ബന്ധവും സൗഹാര്‍ദവും കരുതലും മെച്ചപ്പെടുത്തുന്നതിനോടൊപ്പം അസാധാരണമായ കഴിവുകള്‍ മിനുസപ്പെടുത്തി പ്രകടിപ്പിക്കാനുള്ള വേദി കൂടി ഒരുക്കുകയാണ് ക്യാമ്പിലൂടെ സമിതി ലക്ഷ്യമിടുന്നത്.
പുതിയ കഴിവുകള്‍ നേടാനും സര്‍ഗാത്മക ഹോബികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഒരിടമായാണ് ക്യാമ്പിന്റെ നടത്തിപ്പെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു. കുട്ടികളിലെ മാനസിക പിരിമുറുക്കം അകറ്റുന്നതിന് പ്രത്യേക കൗണ്‍സിലിംഗ് സംവിധാനവും ആരോഗ്യ സംരക്ഷണ അറിവ് തേടലും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. എല്ലാ ദിവസവും യോഗ, മെഡിറ്റേഷന്‍, ഫിസിക്കല്‍ ട്രെയിനിംഗ്, ആരോഗ്യ പരിപാലന ക്ലാസുകള്‍ എന്നിവയും ഉണ്ടായിരിക്കും.
- Log in to post comments