ലോക വദനാരോഗ്യദിനം-ജില്ലാതല ആഘോഷം
സന്തുഷ്ട വദനം, സന്തുഷ്ട മനസ്സ് എന്ന സന്ദേശവുമായി ലോക വദനാരോഗ്യദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും ജനറല്‍ ആശുപത്രിയുടേയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തൃശ്ശൂര്‍ ജനറല്‍ ആശുപത്രി അങ്കണത്തില്‍ സൂപ്രണ്ട് ഡോ. താജ് പോള്‍ നിര്‍വ്വഹിച്ചു. ജനറല്‍ ആശുപത്രി കണ്‍സള്‍ട്ടന്റ് ഡെന്റല്‍ സര്‍ജന്‍ ഡോ. എല്‍. ദീപ അധ്യക്ഷയായി. ജില്ലാ എഡ്യൂക്കേഷന്‍ ആന്റ് മീഡിയാ ഓഫീസര്‍ പി.എ സന്തോഷ് കുമാര്‍, ജനറല്‍ ആശുപത്രി ലേ സെക്രട്ടറി എ.ജെ ടോണി, ചീഫ് നഴ്സിംഗ് ഓഫീസര്‍ കെ.പി ആനി എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഗവ. നഴ്സിംഗ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫ്ലാഷ് മോബ് അരങ്ങേറി. ഹൗസ് സര്‍ജ്ജന്‍ ട്രെയിനി ഡോ. കീര്‍ത്തന ബോധവത്കരണ ക്ലാസ്സ് നയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസിന് കീഴിലുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ലോക വദനാരോഗ്യ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
- Log in to post comments