Skip to main content

മത്സ്യഫെഡ് ഇന്‍ഷുറന്‍സ് പദ്ധതി: 31 വരെ പ്രീമിയം ഒടുക്കാം

 
2025-26 സാമ്പത്തിക വര്‍ഷത്തില്‍ മത്സ്യഫെഡ് നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പ്രീമിയം ഒടുക്കി ഗുണഭോക്താക്കളാകുന്നതിന് അവസരം. 18 നും 70 നും ഇടയില്‍ പ്രായമുള്ളര്‍ക്ക് പ്രീമിയം തുകയായ 509 രൂപ അടച്ച് മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങള്‍ വഴി പരിരക്ഷ ഉറപ്പാക്കാം. മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളില്‍ അംഗങ്ങളല്ലാത്തവര്‍ക്ക് സി ക്ലാസ് മെമ്പര്‍ഷിപ്പ് എടുത്ത് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാം. ഒരു വര്‍ഷമാണ് പദ്ധതിയുടെ കാലാവധി. പദ്ധതിയില്‍ ഗുണഭോക്താക്കളാകുന്നവര്‍ക്ക് അപകട മരണമോ, അപകടത്തെ തുടര്‍ന്ന് പൂര്‍ണ, ഭാഗിക/ അംഗവൈകല്യമോ സംഭവിച്ചാല്‍ നിബന്ധനകള്‍ക്ക് വിധേയമായി പത്ത് ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭ്യമാകും. ഫോണ്‍: 8943823000 (അഴീക്കോട്), 6282772876 (പെരിഞ്ഞനം), 7561027919 (കയ്പമംഗലം), 8281291940 (നാട്ടിക), 9746164295 (ചാവക്കാട്).

date