എളവള്ളിയിലെ പൊതു ഇടങ്ങൾ ഇനി ക്ലീൻ ക്ലീൻ
എളവള്ളി ഗ്രാമപഞ്ചായത്തിലെ പൊതു ഇടങ്ങൾ വൃത്തിയാക്കുന്നതിനുള്ള ദ്വിദിന കർമ്മ പരിപാടിക്ക് തുടക്കമായി. ചിറ്റാട്ടുകര കിഴക്കേത്തല, ഉല്ലാസ് നഗർ, പോൾ മാസ്റ്റർപടി, കാക്കശ്ശേരി, താമരപ്പിള്ളി, പൂവ്വത്തൂർ, കടവല്ലൂർ മഠംപടി സെൻ്റർ തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവോരങ്ങളിലുള്ള അജൈവമാലിന്യങ്ങൾ നീക്കം ചെയ്യുന്നത്. മാർച്ച് അവസാനത്തോടെ മാലിന്യ മുക്ത ഗ്രാമമായി എളവള്ളിയെ പ്രഖ്യാപിക്കുന്നതിന്‍റെ മുന്നോടിയായാണ് ശുചീകരണ പ്രവർത്തനം നടത്തുന്നത്. ക്യാമ്പയിനിൻ്റെ ഭാഗമായി പഞ്ചായത്തിലെ 16 വാർഡുകളും മാലിന്യമുക്ത വാർഡുകളായി പ്രഖ്യാപിക്കും. തൊഴിലുറപ്പ് തൊഴിലാളികൾ, ജനപ്രതിനിധികൾ, ഹരിത കർമ്മ സേന, കുടുംബശ്രീ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ യജ്ഞം നടപ്പിലാക്കുന്നത്.
ശുചീകരണ പരിപാടികൾ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലതി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിയോ ഫോക്സ് അധ്യക്ഷനായി. ജനപ്രതിനിധികളായ ലീന ശ്രീകുമാർ, പി.എം.അബു, ശ്രീബിത ഷാജി, ജീന അശോകൻ, അസിറ്റൻ്റ് സെക്രട്ടറി സി.എസ്.രശ്മി, ഹെൽത്ത് ഇൻസ്പെക്ടർ പി.യു.ഉഗേഷ്, ഹരിത കേരളം റിസോഴ്സ്പേഴ്സൺ ഭവ്യ വിൻസൻ, ശുചിത്വ മിഷൻ റിസോഴ്സ്പേഴ്സൺ പി. രുഗ്മ എന്നിവർ പ്രസംഗിച്ചു.
- Log in to post comments