Skip to main content

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

 

 കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് 2025-2026 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ജയൻ്റെ  അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡൻ്റ് എൻ.എസ് ധനൻ ആണ് ബജറ്റ് അവതരിപ്പിച്ചത്.

32.02 കോടി രൂപ ആകെ വരവും 31.13 കോടി രൂപ ചെലവും 89.44 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. സമഗ്രമായ വികസനത്തിലൂന്നിയതും ശുചിത്വം-ടൂറിസം മേഖലക്ക് പ്രാധാന്യം നൽകുന്ന വികസനോന്മുഖവുമായ ബജറ്റാണ് അവതരിപ്പിച്ചത്. ഭവന മേഖലക്കായി 5.50 കോടി, കാർഷിക മേഖലയ്ക്ക് 1.01കോടി രൂപയും, ശുചിത്വം ടൂറിസം മേഖലകൾക്കായി ആകെ 77.35 ലക്ഷം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്.  

ചൊവ്വന്നൂർ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാരി ശിവൻ, ആസൂത്രണ സമിതി ഉപാധ്യക്ഷ ഉഷാപ്രഭു കുമാർ,  സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷെക്കീല ഷെമീർ, എൻ എ ബാലചന്ദ്രൻ, നിവ്യ റെനീഷ്, മെമ്പർമാരായ അഡ്വക്കേറ്റ് പി വി നിവാസ്, മറ്റു പഞ്ചായത്ത് അംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഹെഡ് ക്ലർക്ക് പ്രേം ബി സ്വാഗതവും അക്കൗണ്ടൻ്റ് ധന്യ നന്ദിയും പറഞ്ഞു.

date