Skip to main content

ഭരണഘടനാ ചുമർ സ്ഥാപിച്ചു

അവണൂർ ഗ്രാമപഞ്ചായത്ത് സമേതം സമഗ്ര വിദ്യാഭ്യാസ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി ഭരണഘടനാ ചുമർ സ്ഥാപിച്ചു. അവണൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിലും പഞ്ചായത്ത് പ്രദേശത്തുള്ള ഏഴ് വിദ്യാലയങ്ങളിലുമായാണ് ഭരണഘടനാ ചുമരുകൾ സ്ഥാപിച്ചത്.
അവണൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് മിനി ഹരിദാസ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തോംസൺ തലക്കോടൻ, ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ അഞ്ജലി സതീഷ്, നിർവ്വഹണ ഉദ്യോഗസ്ഥ പി. എ ലത, പ്രോഗ്രാം കൺവീനർ വി. കെ മുകുന്ദൻ, അസിസ്റ്റന്റ് സെക്രട്ടറി കെ. രാജി, സെക്രട്ടറി നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു.

 

date