Post Category
വാഹനം ആവശ്യമുണ്ട്
ജില്ലയില്‍ ഡിജിറ്റല്‍ സര്‍വ്വേയുടെ ഫീല്‍ഡ് പരിശോധനകള്‍ക്കായി ടാക്‌സി പെര്‍മിറ്റുള്ള ഒരു വാഹനം 2025 ഒക്ടോബര്‍ 15 വരെ മാസവാടകയ്ക്ക് ലഭ്യമാക്കുന്നതിനായി വ്യക്തികള്‍/ വാഹന ഉടമകളില്‍ നിന്നോ ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നോ മത്സരാധിഷ്ഠിത ക്വട്ടേഷന്‍ ക്ഷണിച്ചു. മുദ്ര വച്ച ക്വട്ടേഷനുകള്‍ മാര്‍ച്ച് 27 ന് ഉച്ചതിരിഞ്ഞ് 3 നകം അസിസ്റ്റന്റ് ഡയറക്ടര്‍, സര്‍വെ (റെയ്ഞ്ച്), തൃശ്ശൂര്‍-680022 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2334459, 9895710180.
date
- Log in to post comments