Skip to main content

കുടിശ്ശിക തീർപ്പാക്കൽ; തീയതി നീട്ടി

 കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽനിന്നു വായ്പയെടുത്ത കോട്ടയം ജില്ലയിലെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കുടിശിക തീർപ്പാക്കാൻ മാർച്ച് 31 വരെ അവസരം. മുതൽ, പലിശ, പിഴപ്പലിശ ഇനത്തിൽ ഇളവുകൾ ലഭിക്കുന്നതോടൊപ്പം ഒറ്റതവണയായി വായ്പ അടച്ച് തീർക്കാം. കുടിശിക തുക അടയ്ക്കാത്ത പക്ഷം റവന്യൂ റിക്കവറി നടപടികൾ വേഗത്തിലാക്കുന്നതാണെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. വിശദവിവരത്തിന് poktm@kkvib.org എന്ന മെയിൽ ഐ.ഡിയിലൂടെയോ 0481-2560586 എന്ന നമ്പറിലൂടെയോ ബന്ധപ്പെടാം. 

date