Skip to main content

സ്‌കൂളുകളും പരിസരവും കേന്ദ്രീകരിച്ച്  പരിശോധന

 കുട്ടികളിലെ ലഹരി മരുന്നുപയോഗവും അക്രമമവാസനയും കൂടിവരുന്ന സാഹചര്യത്തിൽ ജില്ലയിലെ സ്‌കൂളുകളും പരിസരപ്രദേശങ്ങളിലും  കേന്ദ്രീകരിച്ച്  പൊലീസ് പരിശോധന ശക്തമാക്കാൻ നിർദേശം. ഇതിന്റെ ഭാഗമായി മാർച്ച് 21 മുതൽ പരിശോധന നടത്താൻ ജില്ലാ കളക്ടറുടെ  അധ്യക്ഷതയിൽ  ചേർന്ന
യോഗത്തിൽ തീരുമാനിച്ചു.  പൊലീസ് പരിശോധനയുടെ ഭാഗമായി സ്‌പെഷ്യൽ സ്‌ക്വാഡിനെ ഉൾപ്പെടെ നിയോഗിക്കും. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

date