Skip to main content

മാലിന്യസംസ്‌കരണം: മാതൃകാവീടുകൾക്കും സ്ഥാപനങ്ങൾക്കും തദ്ദേശഭരണ സ്ഥാപനതലത്തിൽ പുരസ്‌കാരം

മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും മാലിന്യ സംസ്‌കരണത്തിലെ മാതൃകാ  വീടുകളും സ്ഥാപനങ്ങളും കണ്ടെത്തി പുരസ്‌കാരം നൽകുന്നു.

മികച്ച വാർഡ്സ്ഥാപനംറെസിഡന്റ്സ് അസോസിയേഷൻജനകീയ സംഘടനവായനശാലപൊതുഇടംഅയൽക്കൂട്ടംടൗൺവിദ്യാലയം തുടങ്ങിയവയ്ക്ക് വൃത്തിയുടേയും മാലിന്യസംസ്‌കരണ സംവിധാനങ്ങളുടേയും അടിസ്ഥാനത്തിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാർച്ച് 30ന് തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ നടക്കുന്ന ശുചിത്വ പ്രഖ്യാപനവേളയിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

വാർഡ് തലത്തിൽ നടക്കുന്ന ശുചിത്വ പ്രഖ്യാപന സദസ്സുകളോടനുബന്ധിച്ച് മികച്ച പ്രവർത്തനം നടത്തിയ വീടുകൾസ്ഥാപനങ്ങൾവ്യക്തികൾജനകീയ സംഘടനകൾപൊതു ഇടം എന്നിവ കണ്ടെത്തി അംഗീകാര പത്രം നൽകും. ഇതിന്റെ തുടർച്ചയായാണ് പഞ്ചായത്തുതലത്തിൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുക. ശുചിത്വ പ്രഖ്യാപനത്തിന്റെ സ്മാരകമായി ഒരു സ്ഥലം കണ്ടെത്തി വേസ്റ്റ് ടു ആർട് വിഷയമാക്കി ഇൻസ്റ്റലേഷൻ സ്ഥാപിക്കാൻ നിർദേശിച്ചിട്ടുണ്ട്. വീടുകൾവാർഡുകൾസ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് പുരസ്‌കാരങ്ങൾ നൽകാൻ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.

പി.എൻ.എക്സ് 1243/2025

date