കരീലക്കുളങ്ങര പോലീസ് സ്റ്റേഷൻ : പുതിയ കെട്ടിടത്തിന് മൂന്നുകോടിയുടെ ഭരണാനുമതി-യു പ്രതിഭ എം എൽ എ
കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് മൂന്ന് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി യു പ്രതിഭ എംഎൽഎ അറിയിച്ചു. സംസ്ഥാന പ്ലാൻ ഫണ്ട് 2024-25 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമ്മാണ ചുമതല. കാലങ്ങളായി വാടക കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തിച്ചുവരുന്നത്. ആലപ്പുഴ കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ 25 സെൻ്റ് സ്ഥലം പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി ആഭ്യന്തര വകുപ്പിന് വിട്ടുനൽകിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൊലീസ് സ്റ്റേഷനുകളുടെ ആധുനീകരണം എന്ന കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ചിരുന്നു. എന്നാൽ മതിയായ ഫണ്ട് ലഭിക്കാഞ്ഞതിനാൽ പദ്ധതി ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. പുതിയ സ്റ്റേഷൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയതായും എംഎൽഎ അറിയിച്ചു.
- Log in to post comments