ലഹരിക്കെതിരെ കരുതലുമായി പോലീസ്
കേരള പോലീസ് സോഷ്യല്‍ പോലീസിംഗ് ഡിവിഷന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ''കരുതല്‍''ഏകദിന ശില്പശാല സംഘടിപ്പിച്ചു. പരിപാടി ജില്ലാ അഡിഷണല്‍ എസ് പി. പി.ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ട്രൈയ്‌നര്‍ നിര്‍മല്‍ കുമാര്‍ മോഡറേറ്റര്‍ ആയി. കുട്ടികള്‍ക്കിടയിലെ മയക്കുമരുന്ന്, ലഹരിവസ്തുക്കളുടെ ദുരുപയോഗം തടയുന്നതിനുള്ള സംയുക്ത കര്‍മ്മ പദ്ധതിയാണ് ''കരുതല്‍''. വര്‍ദ്ധിച്ചുവരുന്ന ഉപയോഗം, വിപണനം എന്നിവ തടയേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ആവശ്യമാണ് ഇത് മുന്‍നിര്‍ത്തിയാണ് ഇത്തരത്തില്‍ ഒരു ശില്പശാല സംഘടിപ്പിച്ചത്. ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതിന് ഉപരിയായി വിവിധ വകുപ്പ് പ്രതിനിധികളെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് ചര്‍ച്ചയും പ്രശ്‌നങ്ങളെ അവലോകനം ചെയ്യലും പരിഹാരം മാര്‍ഗങ്ങള്‍ നിര്‍ദ്ദേശവുമായാണ് ഈ ശില്പശാല സംഘടിപ്പിച്ചത്. അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷ്ണര്‍ അന്‍വര്‍ സാദത്ത്, ഡി.എല്‍.എസ്.എ സെക്രട്ടറി കേശവന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയില്‍ സോഷ്യല്‍ പോലീസിംഗ് ജില്ലാ കോര്‍ഡിനേറ്റര്‍ പി.കെ രാമകൃഷ്ണന്‍ സ്വാഗതവും ജനമൈത്രി എ.ഡി.എ.ഒ കെ.പി.വി രാജീവന്‍ നന്ദിയും പറഞ്ഞു.
- Log in to post comments