Skip to main content

''സംരംഭം'' പദ്ധതി; പ്രാഥമിക ശില്പശാല  സംഘടിപ്പിക്കുന്നു

 

പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരികെ നാട്ടിലെത്തിയവര്‍ക്കായി ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ തുടങ്ങുന്നതിന് പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനുമായി (കെ.എസ്.ഐ.ഡി.സി) സഹകരിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴിലെ അസാപ് കേരള നടപ്പിലാക്കുന്ന ''സംരംഭം'' പദ്ധതിയുടെ പ്രാഥമിക ശില്പശാല മാര്‍ച്ച് 23ന് കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് രാജ് റസിഡന്‍സിയില്‍ നടക്കും. മാര്‍ച്ച് 19ന് തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ആണ് ഈ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. സംസ്ഥാനത്തെ എട്ട് ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമാകാന്‍ താല്‍പര്യം അറിയിച്ച് രജിസ്ട്രേഷന്‍ പൂര്‍ത്തിയായവര്‍ക്കുള്ള ജില്ലാ തല ശില്പശാല മാര്‍ച്ച് 23ന് രാവിലെ 9.30ന് ആരംഭിക്കും. ഫോണ്‍- 7025908603, 9746363035.

date