അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിച്ച് വരുന്ന കാസര്‍കോട്, മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, സാവിത്രിഭായ് ഫൂലെ മെമ്മോറിയല്‍ ആശ്രമം സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഹയര്‍സെക്കണ്ടറി ടീച്ചര്‍, ഹൈസ്‌കൂള്‍ടീച്ചര്‍, എല്‍.പി.എസ്.എ, പ്രധാനാധ്യാപകന്‍ മുതലായ അദ്ധ്യാപക, അനദ്ധ്യാപക തസ്തികകളിലേക്ക് ഒഴിവുള്ള തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിനായി പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.
പ്രധാന അധ്യാപകന്‍ തസ്തികയിലേക്ക് 40 വയസ് കഴിഞ്ഞ നിശ്ചിതയോഗ്യതയും പരിചയവും ഉള്ളവര്‍ മാത്രം അപേക്ഷ സമര്‍പ്പിക്കണം. റെസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ സ്ഥാപനത്തില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിക്കാം. കാസര്‍കോട ജില്ലയിലെ ഏതെങ്കിലും മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ മൂന്ന് വര്‍ഷം ജോലി നോക്കിയവരെ അതേസ്ഥാപനത്തിലേക്ക് പരിഗണിക്കുന്നതല്ല. നിയമനം 2025-26 അദ്ധ്യയനവര്‍ഷത്തേക്കോ 2026 മാര്‍ച്ച് 31 വരെയോ മാത്രമായിരിക്കും.
അപേക്ഷ ഫോറം ട്രൈബല്‍ ഡവലപ്മെന്റ്ഓഫീസ ്കാസര്‍കോട്, മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കാസര്‍കോട്, സാവിത്രിഭായ് ഫൂലെ മെമ്മോറിയല്‍ ആശ്രമം സ്‌കൂള്‍ കുണ്ടംകുഴി, കാസര്‍കോട്, നീലേശ്വരം, എന്‍മകജെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിന്നും ലഭിക്കും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 15ന് വൈകുന്നേരം അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. ഇ-മെയില്‍ മുഖേന സമര്‍പ്പിക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്. മേല്‍വിലാസം- ജില്ലാ പട്ടികവര്‍ഗ്ഗ വികസന വകുപ്പ്ഓഫീസറുടെകാര്യാലയം, ബി-ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍, വിദ്യാനഗര്‍.പി.ഓ, കാസര്‍കോട്-671123. ഫോണ്‍- 04994-255466.
- Log in to post comments