Skip to main content

ഗതാഗത നിയന്ത്രണം

കുണ്ടമൺകടവ് - വട്ടിയൂര്‍ക്കാവ് റോഡില്‍ ടാറിംഗ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് 24 മുതല്‍ 29 വരെ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ഗതാഗത നിയന്ത്രണം.

കുണ്ടമൺകടവില്‍ നിന്നും വട്ടിയൂര്‍ക്കാവിലേക്കു പോകേണ്ട വാഹനങ്ങള്‍ വലിയവിള വഴിയും, കുലശേഖരത്തു നിന്നും വരുന്ന വാഹനങ്ങള്‍ തോപ്പുമുക്ക് വഴിയും പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

date