Post Category
വയോജന കലാ-കായികമേള മാർച്ച് 22നും 23നും
വയോജനങ്ങളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിന് വേണ്ടി തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫീസും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന വയോജന കലാകായിക മേള മാർച്ച് 22നും 23നും നടക്കും. കായിക മത്സരം മാർച്ച് 22ന് രാവിലെ 7 മണി മുതൽ നെയ്യാറ്റിൻകര ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലും കലാമത്സരങ്ങൾ മാർച്ച് 23ന് നെയ്യാറ്റിൻകര ജെ ബി എസിലും നടക്കും. സമാപന സമ്മേളനം കെ ആൻസലൻ എം എൽ എ ഉദ്ഘാടനം ചെയ്യും.
date
- Log in to post comments