Skip to main content
കായികമത്സരത്തിനിടെ കുഴഞ്ഞുവീണു മരിച്ച ആർപ്പൂരക്ക സ്വദേശിയായ വിദ്യാർഥിനി ക്രിസ്റ്റൽ സി. ലാലിന്റെ മാതാപിതാക്കൾക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള രണ്ടുലക്ഷം രൂപ സഹകരണ - ദേവസ്വം - തുറമുഖ വകുപ്പ് മന്ത്രി വി. എൻ. വാസവൻ  കൈമാറുന്നു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ സമീപം.

കായികമത്സരത്തിനിടെ കുഴഞ്ഞുവീണു മരിച്ച വിദ്യാർഥിനിയുടെ കുടുംബത്തിനുള്ള ധനസഹായം കൈമാറി

 കായികമത്സരത്തിനിടെ കുഴഞ്ഞുവീണു മരിച്ച ആർപ്പൂക്കര സ്വദേശിയായ വിദ്യാർഥിനി ക്രിസ്റ്റൽ സി. ലാലിന്റെ മാതാപിതാക്കൾക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള രണ്ടുലക്ഷം രൂപ സഹകരണ - ദേവസ്വം - തുറമുഖ വകുപ്പ് മന്ത്രി വി. എൻ. വാസവൻ വീട്ടിലെത്തി കൈമാറി. 
ആർപ്പൂക്കര സെന്റ് ഫിലോമിനാസ് ഗേൾസ് സ്‌കൂളിലെ വിദ്യാർഥിനിയായ ക്രിസ്റ്റൽ 2024 ഓഗസ്റ്റ് രണ്ടിന് സ്‌കൂളിലെ കായികമേളയ്ക്കിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീഴുകയും തുടർന്നു മരണത്തിനു കീഴടങ്ങുകയുമായിരുന്നു. ക്രിസ്റ്റലിന്റെ പിതാവ് ലാൽ സി. ലൂയിസ്, മാതാവ് കെ.വി. നീതുമോൾ, ലാലിൻ്റെ പിതാവ് ലൂയിസ് എന്നിവർ മന്ത്രിയിൽനിന്ന് ധനസഹായം ഏറ്റുവാങ്ങി.   ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ഗ്രാമ പഞ്ചായത്തംഗം സുനിത ബിനു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ,  തഹസിൽദാർ എസ്.എൻ. അനിൽ കുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് ലില്ലി പോൾ, വില്ലേജ് ഓഫീസർ ജി. ബിജൂ, സ്‌പെഷൽ വില്ലേജ് ഓഫീസർ എം.കെ. അനീഷ് എന്നിവർ സന്നിഹിതരായിരുന്നു. 

date