Skip to main content

 പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് അസിസ്റ്റന്റിന്റെ താൽകാലിക ഒഴിവുണ്ട്. എസ്റ്റാബ്ലിഷിങ് ബാംബു പ്ലാന്റേഷൻസ് ഇൻ ഡിഫറന്റ് അഗ്രോ-ക്ലൈമാറ്റിക് സോൺസ് ആന്റ് ഇവാലുവേഷൻ ഓഫ് ഗ്രോത്ത് പെർഫോമൻസ് എന്ന പ്രൊജക്ടിലേക്കാണ് നിയമനം. 2026 മെയ് 20 വരെയാണ് കാലാവധി. ബി.എസ്.സി ബോട്ടണി/ പ്ലാൻറ് സയൻസിൽ ഒന്നാം ക്ലാസോടുകൂടിയ ബിരുദമുള്ളവർക്ക് മാർച്ച് 25ന് രാവിലെ പത്തിന് തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. പ്രതിമാസം 18000/ രൂപ ഫെല്ലോഷിപ്പായി ലഭിക്കും. 36 വയസാണ് പ്രായപരിധി. പട്ടികജാതി/ പട്ടിക വർഗ വിഭാഗക്കാർക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും. താൽപര്യമുള്ളവർ രാവിലെ പത്തിന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഫീസിൽ ഹാജരാകണം.

date