ജോബ് ഫെയർ 22ന്
തലപ്പിള്ളി മോഡൽ കരിയർ സെന്റർ ആന്റ് ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് മാർച്ച് 22ന് ജോബ് ഫെയർ സംഘടിപ്പിക്കുന്നു. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വടക്കാഞ്ചേരി ഗവൺമെന്റ് ഓഫീസ് ബിൽഡിംഗ് കോംപ്ലക്സിന്റെ രണ്ടാംനിലയിലുള്ള തലപ്പിള്ളി ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഹാളിലാണ് ജോബ് ഫെയർ. അസിസ്റ്റന്റ് മാനേജർ, എച്ച്.ആർ അസിസ്റ്റന്റ്, സെയിൽസ് എക്‌സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്‌മെൻറ് മാനേജർ, മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്, യൂണിറ്റ് മാനേജർ, ഫിനാൻഷ്യൽ അഡ്വൈസർ, എഞ്ചിനീയർ, സൂപ്പർവൈസർ, കെമിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്കായി വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ നാനൂറോളം ഒഴിവുകളിലേക്ക് കൂടിക്കാഴ്ച്ച നടത്തും. പത്താം ക്ലാസ്, പ്ലസ് ടൂ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തരബിരുദം, എം.ബി.എ എന്നീ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾക്ക് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം. ഓൺ സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കും. എംപ്ലോയ്‌മെന്റിൽ രജിസ്റ്റർ ചെയ്തവർക്കും ചെയ്യാത്തവർക്കും മറ്റ് എംപ്ലോയ്‌മെൻറ് എക്‌സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തവർക്കും ജോബ് ഫെയറിൽ പങ്കെടുക്കാം. ഇമെയിൽ- mccthalappilly.ncs@gmail.com, ഫോൺ- 04884235660, 9605808314.
- Log in to post comments