Skip to main content

കോവിലകത്ത് മുറി അങ്കണവാടി ഉദ്ഘാടനം ചെയ്തു

നിലമ്പൂർ നഗരസഭയിലെ വീരാഡൂർകുന്ന് കോവിലകത്ത് മുറി അങ്കണവാടി ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.  നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്‌സൺ അരുമ ജയകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷരായ  പിഎം ബഷീർ, കക്കാടൻ റഹീം, ഷൈജിമോൾ, സ്‌കറിയ കിനാതോപ്പിൽ, വനിത ശിശുവികസന വകുപ്പ് ജില്ലാ ഓഫീസർ കെ വി ആശമോൾ, നിലമ്പൂർ ഐഡിസിഎസ് ഡിപിഒ ടിഎം ഷാഹിന, പ്രോഗ്രാം ഓഫീസർ എൻ പി ബിന്ദു എന്നിവർ സംസാരിച്ചു.

date