Skip to main content

കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് തുറന്നു വിട്ടു

അന്താരാഷ്ട്ര വന ദിനാചരണവുമായി ബന്ധപ്പെട്ട് മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷനും പൊന്നാനി നഗരസഭയും തീരദേശ പോലീസുമായി ചേർന്ന് പൊന്നാനി അഴീക്കൽ കടൽത്തീരത്ത് ഹാച്ചറിയിൽ വിരിയിച്ച കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് തുറന്നു വിട്ടു. മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് കെ.എ മുഹമ്മദ് സൈനുൽ അബിദീൻ ഉദ്ഘാടനം ചെയ്തു. ഒലിവ് റെഡ്ലി ഇനത്തിൽപ്പെട്ട 1700  ലധികം കടലാമ കുഞ്ഞുങ്ങളെയാണ് വിരിയിച്ചത്.
ചടങ്ങിൽ തീരദേശ പോലീസ് സബ് ഇൻസ്പെക്ടർ  ശ്രീലേഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി വിജയൻ, പി സുഹാസ്, സിവിൽ പോലീസ് ഓഫീസർ നജീബ്, ഹോം ഗാർഡ് ബാബു എന്നിവർ  പങ്കെടുത്തു.

date