Skip to main content

വോട്ടർപട്ടിക ശുദ്ധീകരണം: രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു

ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ നിർദേശ പ്രകാരം വോട്ടർ പട്ടിക ശുദ്ധീകരണവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. വോട്ടർ പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി മുഴുവൻ പോളിംഗ് ബൂത്തുകളിലും ബൂത്ത് ലെവൽ ഏജന്റ് (ബിഎൽഎ), ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) തല യോഗം പൂർത്തിയായതായി ഇലക്ഷൻ ഡെപ്യുട്ടി കലക്ടർ കെ.കെ ബിനി അറിയിച്ചു. അതുപ്രകാരം മരണപ്പെട്ടവർ, സ്ഥിരമായി താമസം മാറിയവർ, കാണാതായവർ എന്നിവരെ കണ്ടെത്തി വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. വോട്ടർ പട്ടികയുടെ ശുദ്ധീകരണം തുടർപ്രക്രിയ ആയതിനാൽ തുടർന്നും നടക്കുന്ന ബിഎൽഎ, ബിഎൽഒ തല യോഗങ്ങളിൽ സഹകരണം വേണം. കലക്ടറേറ്റ് ചേംബർ ഹാളിൽ ചേർന്ന യോഗത്തിൽ വിവിധരാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.

പടം: ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ നിർദേശ പ്രകാരം വോട്ടർ പട്ടിക ശുദ്ധീകരണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ ചേർന്ന രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ സംസാരിക്കുന്നു
 

date