Skip to main content

ശിൽപശാല 23 ന്

കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനുമായി (കെഎസ്‌ഐഡിസി) സഹകരിച്ച്  അസാപ് കേരള നടപ്പിലാക്കുന്ന 'സംരംഭം' പദ്ധതിയുടെ പ്രാഥമിക ശിൽപശാല മാർച്ച് 23ന് രാവിലെ 9.30ന് കണ്ണൂർ മാസ്‌കോട്ട് പാരഡൈസ് ഹോട്ടലിൽ നടക്കും. പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരികെ നാട്ടിലെത്തിയവർക്ക് ചെറുകിട/ ഇടത്തരം സംരംഭങ്ങൾ തുടങ്ങുന്നതിന് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ശിൽപശാല. ഫോൺ:  9495999641

date