Skip to main content

അസാപ്പിൽ ഇംഗ്ലീഷ് ക്രാഷ് കോഴ്‌സ്

വേനലവധിക്കാലത്ത് അസാപ്പിന്റെ പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ആരംഭിക്കുന്ന 12 ദിവസത്തെ എസ്സൻഷ്യൽ ഇംഗ്ലീഷ് സ്‌കിൽസ് ക്ലാസുകൾക്ക് പ്രവേശനം ആരംഭിച്ചു. കമ്മ്യൂണിക്കേഷൻ സ്‌കിൽസ്, സോഷ്യൽ സ്‌കിൽസ്, ഓർഗനൈസേഷൻ സ്‌കിൽസ്, പ്രൊഫഷണൽ സ്‌കിൽസ് എന്നിവ ഉൾപ്പെടുന്ന 60 മണിക്കൂറിന്റെ കോഴ്‌സിൽ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള പരിശീലനവും ഉൾപ്പെടുന്നു. പത്താം ക്ലാസ് പാസായിരിക്കണം. ഫോൺ: 949599641.
 

date