വിദഗ്ധ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പ് കണ്ണൂർ എസ്.സി.പി.എസ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ലൈംഗികാതിക്രമങ്ങളെ അതിജീവിച്ച/ പീഢനത്തിനിരയാകുന്ന കുട്ടികൾക്ക് അന്വേഷണ സമയത്തും വിചാരണ സമയത്തും സഹായിക്കുന്നതിനും നടപടികൾ സുഗമമാക്കുന്നതിനുമായി വിദഗ്ധ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സപ്പോർട്ട് പേഴ്‌സൺ, ഇന്റർപ്രെട്ടേഴ്‌സ്, സ്‌പെഷ്യൽ എജുക്കേറ്റേഴ്‌സ്, വിദഗ്ധർ, ട്രാൻസിലേറ്റേർസ് വിഭാഗങ്ങളിലാണ് പാനൽ രൂപീകരിക്കുന്നത്. സപ്പോർട്ട് പേഴ്‌സൺ (യോഗ്യത; പി ജി ഇൻ സോഷ്യൽ വർക്ക്/ സോഷ്യോളജി/സൈക്കോളജി / ചൈൽഡ് ഡെവലപ്‌മെന്റ് അല്ലെങ്കിൽ ബിരുദവും ചൈൽഡ് എജുക്കേഷൻ ഡെവലപ്പ്‌മെന്റ്/ പ്രൊട്ടക്ഷൻ ഇഷ്യൂസ് എന്നിവയിലുള്ള മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും) ഇന്റർപ്രെട്ടേഴ്‌സ്, (യോഗ്യത: സ്‌പെഷ്യൽ ട്രെയിനിംഗ് ഇൻ സൈൻ ലാംഗ്വേജ്) ട്രാൻസ്‌ലേറ്റേഴ്‌സ് (യോഗ്യത: ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാഗ്വേജ്, ഇൻർപ്രെട്ടേഴ്‌സ്, സട്രോങ്ങ് ലാംഗ്വേജ് സ്‌കിൽ റലവെന്റ് എക്‌സ്പീരിയൻസ് ആന്റ് പൊട്ടെൻഷ്യലി സ്‌പെഷ്യലൈസ്ഡ് ട്രെയിനിങ്ങ്), സ്‌പെഷ്യൽ എജുക്കേറ്റേഴ്‌സ് (യോഗ്യത; ബിഎഡ് ഇൻ ഹിയറിംഗ് ഇമ്പയർമെന്റ്/ ഡിപ്ലോമ ഇൻ സ്‌പെഷ്യൽ എഡ്യൂക്കേഷൻ), വിദഗ്ദർ (യോഗ്യത; മെൻഡൽ ഹെൽത്ത്, മെഡിസിൻ, ചൈൽഡ് ഡെവലപ്പ്‌മെന്റിൽ പരിശീലനം നേടിയിരിക്കണം). യോഗ്യതയുള്ളവർ വിശദമായ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും സഹിതം മാർച്ച് 28 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷ നൽകണം. ഫോൺ: 0490 2326199
- Log in to post comments