Post Category
സമ്മർ കോച്ചിങ് ക്യാമ്പ്
കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വിവിധ കായികയിനങ്ങളിൽ ഏപ്രിൽ 1 മുതൽ സമ്മർ കോച്ചിംഗ് ക്യാമ്പ് സെൻട്രൽ സ്റ്റേഡിയം, ശംഖുമുഖം ഇൻഡോർ സ്റ്റേഡിയം, ഡോ. അംബേദ്കർ ഇന്റർനാഷണൽ സ്വിമ്മിംഗ് പൂൾ പിരപ്പൻകോട് എന്നിവിടങ്ങളിലായി നടത്തും. അത്ലറ്റിക്സ്, ബാസ്കറ്റ്ബോൾ, ഫുട്ബോൾ, വോളിബോൾ, ഹാൻഡ്ബാൾ, ജിംനാസ്റ്റിക്സ്, ക്രിക്കറ്റ്, ഫെൻസിങ്, റസ്ലിങ്, ബോക്സിംഗ്, ബേസ്ബോൾ, റഗ്ബി (തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം) ബാഡ്മിന്റൺ, (ശംഖുമുഖം ഇൻഡോർ സ്റ്റേഡിയം) നീന്തൽ (ഇന്റർനാഷണൽ സ്വിമ്മിംഗ് പൂൾ പിരപ്പൻകോട്) എന്നീ കായിക ഇനങ്ങളിൽ 8 വയസ് മുതൽ 17 വയസുവരെയുള്ള കുട്ടികൾക്ക് പ്രവേശനം നൽകും. വിശദവിവരങ്ങൾക്ക് : 0471 – 2330167, 2331546.
പി.എൻ.എക്സ് 1263/2025
date
- Log in to post comments