അറിയിപ്പ്
ഗതാഗതം താല്‍ക്കാലിക നിരോധിച്ചു
ചെത്തുകടവ് - പെരിങ്ങളം റോഡിലെ വയല്‍ ഭാഗത്ത് ഡിആര്‍ പ്രവൃത്തി പുരോഗമിച്ചു വരുന്നതിനാല്‍ ചെത്തുകടവ് കടവ് മുതല്‍ കരിക്കര്‍വരെയുള്ള റോഡ്, റോഡിലൂടെ വലിയ വാഹനങ്ങളുടെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ താല്‍ക്കാലികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ്, നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ക്ഷയരോഗ ബോധവത്കരണം: റാലിയും പാവനാടകവും സംഘടിപ്പിച്ചു
ലോകക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ക്ഷയരോഗ ബോധവത്കരണ റാലിയും പാവനാടകവും സംഘടിപ്പിച്ചു. കോട്ടപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പരിസരത്ത് നിന്ന് ആരംഭിച്ച റാലി കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. അരുണ്‍ കെ പവിത്രന്‍ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിവിധ നഴ്സിംഗ് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍, ജില്ലാ ടിബി കേന്ദ്രത്തിലെയും എയ്ഡ്‌സ്‌കണ്‍ ട്രോള്‍ യൂണിറ്റിലേയും ജീവനക്കാര്‍ റാലിയില്‍ അണി നിരന്നു. ജില്ലാ ടിബി ഓഫീസര്‍ കെവി സ്വപ്ന, ഡോ. സിഎ ജലജമണി, സി മനോജ്കുമാര്‍, ഷീന ജോസ്, സുസന്‍ ചാക്കോ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സ്റ്റാര്‍ട്ടപ് സ്പ്രിന്റ്-സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഏകദിന വര്‍ക്ക്ഷോപ്പ്
സ്റ്റാര്‍ട്ടപ്പുകള്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍്ഷിപ്പ് ഡവലപ്മെന്റ്റ് (അസാപ്), ഏകദിന വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 29 ന് കളമശ്ശേരിയിലുള്ള കീഡിന്റെ ക്യാമ്പസ്സിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. മേഖലയില്‍ സംരംഭകരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിശിലനത്തില്‍ പങ്കെടുക്കാം.
ഐഡിയേഷന്‍, ബിസിനസ്സ് മോഡല്‍ തയ്യാറാക്കല്‍, പിച്ച് ഡക്ക്, സ്റ്റാര്‍ട്ടപ്പ് രജിസ്ട്രേഷന്‍, സ്റ്റാര്‍ട്ടപ്പ് ഗ്രാന്റ്സ് തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിശീലന ഫീസ് 500 രൂപ (കോഴ്സ്ഫി, ഭക്ഷണം, ജിഎസ്ടി ഉള്‍പ്പടെ). ഓണ്‍ലൈനായി http://kied.info/training-calender/ എന്ന വൈബ്‌സൈറ്റ് സന്ദര്‍ശിച്ച് മാര്‍ച്ച് 26 നകം അപേക്ഷ നല്‍കണം. തെഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ ഫീസ് അടച്ചാല്‍ മതി. ഫോണ്‍ - 0484 2532890/0484 2550322/ 9188922785.
ടെക്നോളജി ക്ലിനിക്ക് 26-ന്
വ്യവസായ വാണിജ്യ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നിര്‍മിത ബുദ്ധിയിലെ (എഐ) ടെക്നോളജി ക്ലിനിക്ക് നടത്തുന്നു. എഐ രംഗത്തെ ഏറ്റവും പുതിയ മുന്നേറ്റങ്ങളെക്കുറിച്ചും അവ പ്രായോഗികമായി എങ്ങനെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കാം എന്നതിലുമായി സംരംഭകര്‍ക്ക് ബോധവല്‍ക്കരണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാതലത്തില്‍ മാര്‍ച്ച് 26നു ടെക്നോളജി ക്ലിനിക്ക് നടത്തുന്നത്. താത്്പര്യമുള്ള സംരംഭകര്‍ക്ക് ഉദ്യം രജിസ്ട്രേഷന്‍ സഹിതം കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിലോ, വടകര, കൊയിലാണ്ടി, കോഴിക്കോട് തലൂക്ക് വ്യവസായ ഓഫീസുകളിലോ ബന്ധപ്പെടാമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍ - 0495 2765770, 2766563.
ദര്‍ഘാസ് ക്ഷണിച്ചു
കോഴിക്കോട് ജില്ലയിലെ പെരിങ്ങൊളം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്എസ്‌കെയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്പ്മെന്റ് സെന്ററിലെ ജിഎസ്ടി അസിസ്റ്റന്റ് കോഴ്സിലേക്കായി കമ്പ്യൂട്ടറുകളും അനുബന്ധ സാമഗ്രികളും വാങ്ങുന്നതിനായി അംഗീകൃത ഏജന്‍സികളില്‍ നിന്നും മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ മാര്‍ച്ച് 28 ന് രാവിലെ 9.30 വരെ സ്വീകരിക്കും. ഫോണ്‍ - 9496138073, 9526180778.
- Log in to post comments