Post Category
ഉത്സവ, മദ്യനിരോധിതമേഖല
ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഷു മഹോത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ 15ന് പ്രദേശം ഉത്സവമേഖലയായും മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് മദ്യനിരോധിത മേഖലയായും ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. കള്ളുഷാപ്പുകള്‍ ഉള്‍പ്പെടെ എല്ലാ മദ്യശാലകളും അടച്ചിടണം. ഹരിതചട്ടം കര്‍ശനമായി പാലിക്കണം. ശബ്ദ മലിനീകരണം പാടില്ല. ഭക്ഷ്യസുരക്ഷ, ക്രമസമാധാനപാലനം, ഗതാഗതനിയന്ത്രണം, ശുദ്ധജലവിതരണം തുടങ്ങിയവക്ക് ബന്ധപ്പെട്ട വകുപ്പുകളെ നിയോഗിച്ചാണ് ഉത്തരവ്.
date
- Log in to post comments