Skip to main content
..

പാലിയേറ്റീവ് വൊളന്റിയര്‍ പരിശീലനം

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെയും കലയ്ക്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ പാലിയേറ്റീവ് വൊളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കി. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പാലിയേറ്റീവിന്റെ സഹകരണത്തോടെ കലയ്ക്കോട് സി.എച്ച്.സിയില്‍ നടത്തിയ പരിപാടി മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. സി.വി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ ശ്രീകുമാര്‍ അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മല വര്‍ഗീസ്,  ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സനിത രാജിവ്,പാലിയേറ്റീവ് കെയര്‍ നോഡല്‍ ഓഫീസര്‍ ഡോ. ഐ.പി യാദവ്, ആശുപത്രി ജീവനക്കാര്‍, ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങള്‍, മറ്റ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

date