Post Category
ക്ഷയരോഗമുക്ത ക്യാമ്പയിന്‍ സമാപനം
ക്ഷയരോഗമുക്ത കേരളത്തിനായി നടത്തുന്ന ജനകീയ ക്യാമ്പയിനിന്റെ ഓച്ചിറ ബ്ലോക്ക്തല സമാപന സമ്മേളനം സി.ആര്‍ മഹേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഗീതകുമാരി അധ്യക്ഷയായി. ജില്ലാ ടി.ബി ഓഫീസര്‍ സാജന്‍ മാത്യൂസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു.
date
- Log in to post comments