Skip to main content

നാഗർകോവിൽ-കോട്ടയം എക്സ്പ്രസിന് ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ്

ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നമ്പർ 16366 നാഗർകോവിൽ ജംഗ്ഷൻ - കോട്ടയം എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചു. ശനിയാഴ്ച (മാർച്ച്‌ 22) മുതൽ ട്രെയിൻ നമ്പർ 16366 നാഗർകോവിൽ ജംഗ്ഷൻ - കോട്ടയം എക്സ്പ്രസിന് ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കാൻ റെയിൽ വേ ബോർഡ് തീരുമാനിച്ചു. ഇതേതുടർന്ന് ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ കേന്ദ്ര ന്യൂനപക്ഷകാര്യ, മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജോർജ് കുര്യൻ മുഖ്യാതിഥിയായി. മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷ്, തിരുവനന്തപുരം ഡിവിഷണൽ റയിൽവേ മാനേജർ ഡോ.മനീഷ് തപ്ലിയാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

date