Skip to main content

അപേക്ഷ ക്ഷണിച്ചു

വാഴക്കുളം ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയിലുള്ള കിഴക്കമ്പലം പഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കിഴക്കമ്പലം പഞ്ചായത്തിലെ സ്ഥിരതാമസക്കാരും, 2025- ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 46 വയസ് പൂര്‍ത്തിയാകാത്തവരുമായ വനിതകള്‍ക്ക് നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറത്തില്‍ അപേക്ഷിക്കാം. 

പട്ടിക ജാതി, പട്ടിക വര്‍ഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷത്തെ നിയമാനുസൃത വയസിളവിന് അര്‍ഹതയുണ്ടായിരിക്കും

 

വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം.ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന അപേക്ഷകര്‍ പത്താം ക്ലാസ് പാസാകുവാന്‍ പാടുള്ളതല്ല. 

 

പൂരിപ്പിച്ച അപേക്ഷകള്‍ ഏപ്രില്‍ 10-ന് വൈകീട്ട് അഞ്ചു വരെ വാഴക്കുളം ബ്ലോക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന വാഴക്കുളം ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക വാഴക്കുളം ഐസിഡിഎസ് ഓഫീസ്, കിഴക്കമ്പലം പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.

ഫോണ്‍ : 0484-2677209,9495841372

date