Skip to main content

ഭവന നിർമ്മാണം, ആരോഗ്യം, വനിതാ സംരംഭങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകി ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് ബജറ്റ്

ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിന്റെ 2025-26 വർഷത്തെ ബജറ്റിൽ ഭവന നിർമ്മാണം, ആരോഗ്യം, വനിതാ സംരംഭങ്ങൾ എന്നിവയ്ക്ക് മുൻഗണന. പഞ്ചായത്തിനെ ലഹരിമുക്ത ചോറ്റാനിക്കരയാക്കി മാറ്റുകയാണ് മറ്റൊരു പ്രധാന ലക്ഷ്യം. പഞ്ചായത്ത് പ്രസിഡന്റ് എം ആർ രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപ് കരട് ബജറ്റ് അവതരിപ്പിച്ചു. 

 

വിവിധ ഇനങ്ങളിലായി 20,15,73,723 രൂപ ആകെ വരവും 19,91,91,658 രൂപ ആകെ ചെലവും 23,82,065 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന വാർഷിക ബജറ്റ് ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതി ചർച്ച ചെയ്തു അംഗീകരിച്ചു. 

  

ഭൂരഹിതർ ഉൾപ്പെടെ എല്ലാ ഭവനരഹിതർക്കും ലൈഫ് ഭവന പദ്ധതി, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കെട്ടിടം, ഭിന്നശേഷി കുട്ടികൾക്ക് ബഡ്സ് സ്കൂൾ, കണയന്നൂർ ജെ ബി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം, വി രവീന്ദ്രൻ മെമ്മോറിയൽ സാംസ്കാരിക കേന്ദ്രം, സ്പോർട്സ് അക്കാദമി, ഓപ്പൺ ജിം, വയോജനങ്ങൾക്ക് പകൽവീട്, സീനിയർ സിറ്റിസൻസ് പാർക്ക്, ടൂറിസം പ്രോത്സാഹന പദ്ധതി, വനിത സ്വയം സഹായ സംരംഭങ്ങൾ, വായനശാലകൾക്ക് പശ്ചാത്തല വികസനം, കമ്മ്യൂണിറ്റി ഹാൾ നവീകരണം, ഘടക സ്ഥാപനങ്ങൾക്ക് സോളാർ പദ്ധതി, പൊതു ഇടങ്ങളുടെ സൗന്ദര്യവൽക്കരണം, ലഹരി വിമുക്ത ചോറ്റാനിക്കര, തൊഴിൽ നൈപുണ്യ വികസനം, പ്രാദേശിക സാമ്പത്തിക വികസനത്തിന് പുതു പദ്ധതികൾ എന്നിങ്ങനെ വൈവിധ്യവും നൂതനവുമായ ഒട്ടേറെ പദ്ധതികൾക്കാണ് ബജറ്റിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. 

 

50 ലൈഫ് വീടുകൾ നിർമ്മിക്കുന്നതിന് - 2 കോടി രൂപ, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ - 10ലക്ഷം, വനിതാ സംരംഭങ്ങൾക്ക് ധനസഹായം/ ജെ എൻ ജി ഗ്രൂപ്പുകൾക്ക് ധനസഹായത്തിന് 5ലക്ഷം, ജെബിഎസ് വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണം 3.53 ലക്ഷം രൂപ, ബഡ്സ് സ്കൂൾ നിർമ്മാണം - 10ലക്ഷം,  

ഓപ്പൺ ജിം - 20ലക്ഷം, വി രവീന്ദ്രൻ മെമ്മോറിയൽ സ്പോർട്സ് അക്കാദമി 3ലക്ഷം, വി രവീന്ദ്രൻ മെമ്മോറിയൽ സാംസ്കാരിക കേന്ദ്രം - 10 ലക്ഷം, അടിയാക്കൽ തോട് ബോട്ടിംഗ് ടൂറിസം - 7ലക്ഷം (ഒപ്പം സി എസ് ആർ ഫണ്ടും ഉപയോഗിക്കും), 

പകൽവീട്, വയോ പാർക്ക് - 15 ലക്ഷം, അംഗനവാടികൾക്ക് സ്ഥലം - 15ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്.  

 

കൂടാതെ ചോറ്റാനിക്കര ഫെസ്റ്റ്,

കമ്മ്യൂണിറ്റി ഹാളുകൾ, ഘടകസ്ഥാപനങ്ങൾക്ക് സോളാർ - 

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്- പരിശീലനം, തൊഴിൽ സാധ്യതകൾ, 

 അതിദാരിദ്ര നിർമാർജനം, 

 1000 കിണറുകൾ റീചാർജിങ് ( തൊഴിലുറപ്പ് പദ്ധതി),

 ലഹരി വിമുക്ത ചോറ്റാനിക്കര, 

എസ് സി/ എസ് ടി സൗജന്യ പരിശീലനം, ജനകീയ ഹോട്ടൽ അനുബന്ധ സൗകര്യങ്ങൾ, വിശപ്പുരഹിത ചോറ്റാനിക്കര, വിആർ എൻ അക്കാദമി, ക്യാമറകൾ, ഇനോക്കുലം, മാന്യുവർ നിർമ്മാണ, യൂണിറ്റ്, ഡയപ്പർ കത്തിക്കുന്ന ഇൻസിനറേറ്റർ തുടങ്ങിയ ശ്രദ്ധേയമായ വിവിധ പദ്ധതികളും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

 

നവ കേരളത്തോട് ചേർന്നു നിൽക്കുന്ന നവ സുസ്ഥിര വികസിത ചോറ്റാനിക്കര യാഥാർത്ഥ്യമാക്കുകയാണ് ബജറ്റിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് പറഞ്ഞു.

date