ചേരാനല്ലൂരിലെ 16 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തു
ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 16 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡിൽ വേണാട്ട് ഹൗസ് താമസക്കാരായ പാര്‍വ്വതി ശ്രീനിവാസന്‍, വാസുദേവന്‍ ഭാര്യ ശ്യാമള, ഗോപി ഭാര്യ സരോജനി, വള്ളി ഗോപാലന്‍ മകന്‍ രാജേഷ്, മോഹനന്‍ മകന്‍ മിഥുന്‍, മാധവന്‍ മകന്‍ ശിവന്‍, ലക്ഷ്മണന്‍ ഭാര്യ അമ്മി
ണി, സുബ്രഹ്മണ്യന്‍ മകന്‍ ഭാസ്‌കരന്‍, ബപ്പി ഗോവിന്ദന്‍ മകന്‍ ഗോപകുമാര്‍, സൂര്യന്‍ മാധവന്‍ മകന്‍ വിജു, ഭാര്യ ശാരദ, മിന്നല്‍ ദുദാച്ചി മകന്‍ ലക്ഷ്‌മണന്‍, കൃഷ്ണന്‍ ഗോവിന്ദന്‍ മകള്‍ ജയശ്രീ, ലക്ഷ്‌മണന്‍ മകന്‍ ഉണ്ണി, ശ്രീനിവാസന്‍ മക്കൾ ശശിധരന്‍, സതീശന്‍, തുണ്ടിപറമ്പില്‍ സീതു മകള്‍ ശാരദ എന്നിവര്‍ക്കാണ് പട്ടയം ലഭിച്ചത്. എല്ലാം ദേവസ്വം പട്ടയങ്ങളായിരുന്നു.
1970 മുതല്‍ തുടങ്ങിയ ശ്രമങ്ങള്‍ക്കുള്ള പ്രതിഫലമാണ് ഈ പട്ടയങ്ങളെന്ന് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് എറണാകുളം എം.പി. ഹൈബി ഈഡന്‍ പറഞ്ഞു. കളക്ടറേറ്റ് സ്പാര്‍ക്ക് ഹാളില്‍ നടന്ന ചടങ്ങില്‍ ടി.ജെ വിനോദ് എം എൽ എ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, എല്‍.ആര്‍. ഡെപ്യൂട്ടി കളക്ടര്‍ റേച്ചല്‍ കെ വര്‍ഗ്ഗീസ്, ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേഷ്, 16-ാം വാര്‍ഡ് മെമ്പര്‍ ഷീജ രാജേഷ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments