ശുചിത്വത്തിന് ഒപ്പം കളമശ്ശേരി ‘ സമർപ്പിത ലക്ഷ്യം നേടി എലൂർ നഗരസഭ
സമ്പൂർണ ശുചിത്വ നഗരസഭയായി മന്ത്രി പി രാജീവ് പ്രഖ്യാപിച്ചു...
'ശുചിത്വത്തിന് ഒപ്പം കളമശേരി' കാമ്പയിനിൽ ഏറ്റവും ആദ്യം ലക്ഷ്യം കൈവരിച്ചത് ഏലൂർ നഗരസഭയാണെന്ന് വ്യവസായ വകുപ്പു മന്ത്രി പി രാജീവ് പറഞ്ഞു. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ഏലൂരിനെ സമ്പൂർണ്ണ ശുചിത്വ നഗരമായി പ്രഖ്യാപിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയിരുന്നു മന്ത്രി.
ക്യൂ ആർ കോഡ് സംവിധാനത്തിലൂടെ ഹരിതകർമ സേനാംഗങ്ങൾ വീടുകളിൽ മാലിന്യം ശേഖരിക്കാൻ എത്തുന്നു. കേരളത്തിൽ തന്നെ ഹരിതകർമ സേന അംഗങ്ങൾക്ക് ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്നത് ഏലൂർ നഗരസഭയിൽ ആണെന്നും മന്ത്രി പറഞ്ഞു.
കക്ഷി രാഷ്ട്രീയത്തിന് അതീതമായി നഗരസഭയുമായി സഹകരിച്ച മുഴുവൻ ജനങ്ങളെയും മന്ത്രി അഭിനന്ദിച്ചു.
മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ചെയർമാൻ എ ഡി സുജിൽ അധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ ജയശ്രീ സതീഷ് സ്വാഗതം ആശംസിച്ചു.
ചെയർമാൻ എ ഡി സുജിൽ, സ്വച്ഛ് ഭാരത് പ്രതിനിധി ഏലൂർ ബിജു, ക്ലീൻ സിറ്റി മാനേജർ ജയിംസ് എന്നിവരെ മന്ത്രി ആദരിച്ചു.
നഗരസഭ മാലിന്യ മുക്തമാകാൻ സഹകരിച്ച സർക്കാർ, സ്വകാര്യ സ്കൂളുകൾ, വീട്ടിൽ കമ്പോസ്റ്റ് സംവിധാനത്തോടൊപ്പം സെൽഫി മത്സരത്തിൽ വിജയി ആയ ഗൗരി നന്ദ , ഹരിത സ്ഥാപനങ്ങളായ ഏലൂർ പോലീസ് സ്റ്റേഷൻ, വില്ലേജ് ഓഫീസ്, കുടുംബാരോഗ്യ കേന്ദ്രം, മറ്റു വിവിധ ആശുപത്രികൾ, മികച്ച ഹരിത ഭവനങ്ങൾ എന്നിവക്ക് മന്ത്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ഹരിത വീഥി പരിപാലനത്തിന് ഓട്ടോറിക്ഷ തൊഴിലളികളെയും വാർഡ് മെമ്പർമാരെയും കൂടാതെ മികച്ച ഹരിത അയൽക്കൂട്ടം, ഹരിത അംഗൻവാടി എന്നിവയെയും മന്ത്രി ആദരിച്ചു .
ശുചിത്വ മിഷൻ യംഗ് പ്രൊഫഷണൽ അവാർഡിന് ഭാവന അർഹയായി. മാലിന്യ സംസ്കരണത്തിൽ മികച്ച പ്രവർത്തനത്തിന് 1, 2 , 16 വാർഡുകൾ തിരഞ്ഞെടുക്കപ്പെട്ടു .
സെക്രട്ടറി പിപി കൃഷ്ണകുമാരി, സിഡിഎസ് ചെയർപേഴ്സൺ വിജയ സുകുമാരൻ , ജില്ല കോർഡിനേറ്റർ ബിജുമോൻ എസ് , നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ , കൗൺസിലർമാർ , വിവിധ വകുപ്പുകളിലെ ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു.
- Log in to post comments