Skip to main content

ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ താല്ക്കാലിക ഒഴിവ്

 

പാലക്കാട് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് ബ്ലോക്ക് കോ ഓര്‍ഡിനേറ്ററുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദവും കുറഞ്ഞത് രണ്ട് വര്‍ഷത്തെ  പ്രവൃത്തി പരിചയം (ടെക്‌നോളജി/ സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷന്‍ ), പ്രാദേശിക ഭാഷ എഴുതുന്നതിലും വായിക്കുന്നതിലുമുള്ള പ്രാവീണ്യം എന്നിവയാണ് യോഗ്യത. പ്രായപരിധി 18 – 41. നിയമാനുസൃത വയസിളവ് ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഏപ്രില്‍ രണ്ടിന് മുമ്പായി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505204.

 

date