Skip to main content

അഭിമുഖം

പൂജപ്പുര സ്ത്രീകളുടേയും കുട്ടികളുടേയും സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അഭിമുഖം നടത്തുന്നു.

സ്പീച്ച് തെറാപ്പിസ്റ്റ് (യോഗ്യത- ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി), റെമഡിയല്‍ എഡ്യൂകേറ്റര്‍ (യോഗ്യത- ഡിപ്ലോമ ഇന്‍ ഏര്‍ളി ചൈല്‍ഡ്ഹുഡ് സ്‌പെഷല്‍ എഡ്യൂക്കേഷന്‍ / ഡി.എഡ് സ്‌പെഷല്‍ എഡ്യൂക്കേഷന്‍ -ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ / ഹിയറിംഗ് ഇംപയേര്‍ഡ്/ ഇന്റലക്ച്വല്‍ ഡിസെബിലിറ്റി), സൈക്കോതെറാപ്പിസ്റ്റ് (യോഗ്യത - എം.എസ്.സി സൈക്കോളജി/ എം.എസ്.സി അപ്ലൈഡ് സൈക്കോളജി/ ക്ലിനിക്കല്‍ സൈക്കോളജി) എന്നീ ഒഴിവുകളിലാണ് നിയമനം നടത്തുന്നത്.

18 മുതല്‍ 36 വയസുവരെയാണ് പ്രായപരിധി. എസ്.സി/എസ്.ടി മറ്റ് പിന്നോക്ക വിഭാഗങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം മാര്‍ച്ച് 28ന് രാവിലെ 10ന് ആശുപത്രിയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.

date