ഇടവിളാകം ഗവ.യുപി സ്‌കൂളില്‍ ഹൈടെക് സ്‌കൂള്‍ മന്ദിരം ഉദ്ഘാടനം ചെയ്തു
ഇടവിളാകം ഗവ. യു.പി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ഹൈടെക് സ്‌കൂള്‍ മന്ദിരം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ ഉദ്ഘാടനം ചെയ്തു. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ സിഇആര്‍ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്. ക്ലാസ് മുറികളും അടുക്കളയും ഡൈനിംഗ് ഹാളുമടങ്ങിയതാണ് ഇരുനിലകളുള്ള പുതിയ സ്‌കൂള്‍ മന്ദിരം.
വർഷങ്ങൾക്ക് മുമ്പ് അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്ന ഇടവിളാകം ഗവ.യുപി സ്കൂളിനെ പുനരുദ്ധരിച്ച് ഹൈടെക് നിലവാരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞുവെന്ന് മന്ത്രി ജി.ആർ അനിൽ പറഞ്ഞു.
വി.ശശി എംഎല്‍എ അധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എം.പി മുഖ്യാതിഥിയായിരുന്നു. പ്രധാനാധ്യാപിക എല്‍.ലീന. ടാറ്റാ കണ്‍സള്‍ട്ടന്‍സി പ്രതിനിധികളായ ദിനേശ്. പി.തമ്പി, ശിവദാസന്‍. എന്‍. ബി, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്, മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ജലീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments