ഫോട്ടോഗ്രാഫര്‍മാരുടെ പാനലിലേക്ക് അപേക്ഷിക്കാം
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുതിയ പ്രസിദ്ധീകരണമായ തദ്ദേശകം മാസികയിലേക്കാവശ്യമായ ഫോട്ടോകള്‍ എടുത്ത് നല്‍കുന്നതിന് എല്ലാ ജില്ലകളിലും ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു. വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന പരിപാടികള്‍, തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന മാതൃകാപരമായ വിവിധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഫോട്ടോകളാണ് വേണ്ടത്. പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു ഫോട്ടോക്ക് എഴുന്നൂറ് രൂപ നിരക്കില്‍ പ്രതിഫലം നല്‍കുന്നതായിരിക്കും.
മാധ്യമങ്ങളുമായി ബന്ധപ്പെട്ട ന്യൂസ് ഫോട്ടോഗ്രാഫി മേഖലയില്‍ ഒരു വര്‍ഷമെങ്കിലും പ്രവര്‍ത്തി പരിചയമുള്ള ഫോട്ടോഗ്രാഫര്‍മാര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ ഫോട്ടോ ജേര്‍ണലിസത്തില്‍ ഡിപ്ലോമ / ഫോട്ടോഗ്രാഫിയില്‍ കെജിടിഇ / എന്‍സി വിടി സര്‍ട്ടിഫിക്കറ്റു കോഴ്‌സ് എന്നിവ വിജയിച്ചവര്‍ക്ക് മുന്‍ഗണന നല്‍കുന്നതായിരിക്കും.
അപേക്ഷകള്‍ ചീഫ് ഓഫീസര്‍, കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ്, തദ്ദേശ സ്വയംഭരണ വകുപ്പ് , സ്വരാജ് ഭവന്‍, നന്ദന്‍കോട് പി.ഒ, തിരുവനന്തപുരം 695003 എന്ന വിലാസത്തില്‍ 2025 മാര്‍ച്ച് 31 നകം അയക്കേണ്ടതാണ്.
- Log in to post comments