Skip to main content

ഡിസൈനര്‍മാരുടെ പാനലിലേക്ക് അപേക്ഷിക്കാം

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുതിയ പ്രസിദ്ധീകരണമായ തദ്ദേശകം മാസികയുടെ ഡിസൈന്‍ / ലെ ഔട്ട് എന്നിവ സമയ ബന്ധിതമായും ആകര്‍ഷണീയമായും  നിര്‍വഹിക്കുന്നതിന് ഡിസൈനര്‍ / ലെ ഔട്ട്  ആര്‍ട്ടിസ്റ്റ്മാരുടെ പാനല്‍ തയ്യാറാക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു.

മാഗസിന്‍ / ലെ ഔട്ട് ആര്‍ടിസ്റ്റായി  മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി  പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രമുഖ മാസികകളുടെ ലെ ഔട്ട്  ആര്‍ട്ടിസ്റ്റായി ജോലി ചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണന.  ലെ ഔട്ട് മേഖലയിലെ  പുതിയ പ്രവണതകള്‍ / സോഫ്ടുവെയറുകള്‍ തുടങ്ങിയവയെക്കുറിച്ച് അറിവുള്ളവരും അവ ഉപയോഗിക്കാന്‍ പ്രാവീണ്യമുള്ളവരുമായിരിക്കണം. ബന്ധപ്പെട്ട മേഖലയില്‍ ഡിപ്ലോമ/ ബിരുദം എന്നിവ അഭികാമ്യം.

അപേക്ഷയില്‍  മാസികയുടെ കവര്‍ പേജ് , ഉള്‍പ്പേജ് എന്നിവയുടെ ലെ ഔട്ട്/ ഡിസൈന്‍  നിരക്ക് പ്രത്യേകം രേഖപ്പെടുത്തണം.  നേരത്തെ ചെയ്ത ഡിസൈന്‍ ജോലികളുമായി ബന്ധപ്പെട്ട വര്‍ക്കുകളുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം വെക്കേണ്ടതാണ്. അപേക്ഷകള്‍ ചീഫ് ഓഫീസര്‍, കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സ്വരാജ് ഭവന്‍, നന്ദന്‍കോട് പി.ഒ, തിരുവനന്തപുരം  695003  എന്ന വിലാസത്തില്‍ 2025  മാര്‍ച്ച്  31  നകം അയക്കേണ്ടതാണ്.

date