Skip to main content

കോവളം നിയോജക മണ്ഡലത്തിൽ പട്ടയ അസംബ്ലി

കോവളം നിയോജക മണ്ഡലത്തിൽ പട്ടയ അസംബ്ലി സംഘടിപ്പിച്ചു. ബാലരാമപുരം സെന്റ് സെബാസ്റ്റ്യന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പട്ടയ അസംബ്ലിയിൽ എം. വിൻസൻ്റ്  എം എൽ എ. അധ്യക്ഷത വഹിച്ചു.

സർവേ ചെയ്യാത്ത ഇടങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് കൂടുതൽ പേരിലേക്ക് പട്ടയം എത്തിക്കാൻ സഹായകരമാകുമെന്നും പട്ടയ അസംബ്ലി ഓരോ മനുഷ്യർക്കും അവകാശപ്പെട്ട ഇടങ്ങൾ അവരിലേക്ക് തന്നെ എത്താൻ കൂടുതൽ വേഗത നൽകുമെന്നും എംഎൽഎ പറഞ്ഞു.

വഴി പുറമ്പോക്കായി നിലനിൽക്കുന്ന സ്ഥലങ്ങൾക്കും സർവേയിൽ പ്രത്യേക പരിഗണന നൽകും.14 അപേക്ഷകളാണ് പട്ടയവുമായി ബന്ധപ്പെട്ട്  ലഭിച്ചത്.

സംസ്ഥാനത്ത് പട്ടയവിതരണം ഊർജിതമാക്കുന്നതിനും അവ സമയബന്ധിതമായി വിതരണം ചെയ്യുന്നതിനുമായി രൂപീകരിച്ച പട്ടയമിഷന്റെ ഭാഗമായാണ് പട്ടയ അസംബ്ലി ചേർന്നത്.

 നെയ്യാറ്റിൻകര ഡെപ്യൂട്ടി തഹസിൽദാർ ജിജിത്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാർ, ജനപ്രതിനിധികൾ റവന്യു, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date