ഗതാഗത നിയന്ത്രണം
ചെറുതുരുത്തി പൊന്നാനി റോഡിൽ പുതുപാടത്ത് റോഡ് പ്രവൃത്തികൾ മാർച്ച് 24ന് ആരംഭിക്കുന്നതിനാൽ ഇത് വഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം പൂർണമായും തടസപ്പെടുമെന്ന് പൊതുമരാമത്ത് വകുപ്പ് വടക്കാഞ്ചേരി സെഷൻ നിരത്തു വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ആറങ്ങോട്ടുകര ഭാഗത്തേക്ക് പോകുന്ന ഇരുചക്രവാഹനങ്ങൾ, ഓട്ടോ, കാർ മുതലായവ ചെറുതുരുത്തി പന്നിയടി പള്ളം ബണ്ട് റോഡ് വഴി പള്ളം സെന്ററിലൂടെ തലശേരി ഭാഗത്തേക്ക് പോകണം. വലിയ വാഹനങ്ങൾ മുള്ളൂർക്കര വഴി വരവൂർ റോഡിൽ പ്രവേശിച്ച് ചിറ്റണ്ട തലശേരി വഴി ആറങ്ങോട്ടുകര ഭാഗത്തേക്ക് പോകണം. ആറങ്ങോട്ടുകര ഭാഗത്തും നിന്നും ചെറുതുരുത്തി ഭാഗത്തേക്ക് പോകുന്ന ഓട്ടോ, ഇരുചക്രവാഹനങ്ങൾ, കാർ മുതലായവ ചെറുതുരുത്തി പള്ളം സെന്ററിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ബണ്ട് റോഡിലൂടെ പന്നിയടി വഴി ചെറുതുരുത്തി ഭാഗത്തേക്ക് എത്തിച്ചേരണം. വലിയ വാഹനങ്ങൾ തലശേരി സെന്ററിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ചിറ്റണ്ട തലശേരി വഴി വരവൂർ മുള്ളൂർക്കര റോഡിലൂടെ കൊടുങ്ങല്ലൂർ ഷൊർണൂർ സംസ്ഥാന പാതയിൽ പ്രവേശിച്ച് ചെറുതുരുത്തി ഭാഗത്തേക്ക് പോകണമെന്നും അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
- Log in to post comments