അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സ്‌റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമിയുടെ ഉപകേന്ദ്രമായി പൊന്നാനിയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ (ഐ.സി.എസ്.ആർ) ഏപ്രിലിൽ ആരംഭിക്കുന്ന അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സിനും പ്ലസ് വൺ, പ്ലസ് ടൂ വിദ്യാർഥികൾക്ക് സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്‌സിനും അപേക്ഷിക്കാം. താൽപര്യമുള്ളവർക്ക് മാർച്ച് 22 മുതൽ ഏപ്രിൽ 15 വരെ https://kscsa.org. എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. ഏപ്രിൽ 21ന് ഐ.സി.എസ്.ആറിൽ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഏപ്രിൽ 23ന് ക്ലാസുകൾ ആരംഭിക്കും. രാവിലെ പത്ത് മുതൽ 11 വരെയാണ് ടാലന്റ് ഡെവല്പമെന്റ് കോഴ്‌സിന്റെ പരീക്ഷാസമയം. 11 മുതൽ 12 വരെ സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്‌സിന്റെ പ്രവേശന പരീക്ഷ നടത്തും. വിലാസം - ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ച്, കരിമ്പന, ഈശ്വരമംഗലം പി.ഒ, പൊന്നാനി , പിൻ - 679573. ഫോൺ- 0494-2665489, 828109886, 8848346005, 9846715386, 9645988778.
- Log in to post comments