Skip to main content

നീർത്തട ആസ്തി കൈമാറി കൊണ്ടാഴി ഗ്രാമപഞ്ചായത്ത്

 

 

കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ കുഴിയംപാടം തെക്കേ കൊണ്ടാഴി നീർത്തടം ആസ്തി കൈമാറ്റവും കർഷകർക്കായുള്ള ഏകദിന പരിശീലന പരിപാടിയും യു ആർ പ്രദീപ് എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികൾ നേരിടുന്ന കാർഷിക മേഖലയെ സംരക്ഷിക്കാൻ കേന്ദ്രപദ്ധതികളും നിയമനിർമ്മാണവും ആവശ്യമാണെന്ന് എംഎൽഎ പറഞ്ഞു. 

 

നബാർഡിൻ്റെ സാമ്പത്തിക സഹായത്തോടെ ഗ്രാമീണ അടിസ്ഥാനസൗകര്യ വികസനനിധി ഇരുപത്തിയഞ്ചാമത് വായ്പാഭാഗമായി 77.99 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കി കൈമാറിയത്.

 

നീർത്തട പദ്ധതിയുടെ ഭാഗമായി കൊണ്ടാഴി ഗ്രാമ പഞ്ചായത്തിലെ 5, 6, 7, 11,12 വാർഡുകൾ

ഉൾപ്പെടുന്നതാണ് കുഴിയംപാടം തെക്കേ കൊണ്ടാഴി നീർത്തടം പദ്ധതി. 2014.41 ഏക്കറോളം വരുന്ന സ്ഥലത്ത് മഴക്കുഴികൾ, വൃക്ഷത്തൈ നടീൽ, കിണർ റീചാർജ്, ഫലവൃക്ഷത്തൈ വിതരണം, കുളക്കാട്ട് കുളം നവീകരണം, പാർശ്വഭിത്തി സംരക്ഷണം, തെങ്ങിൻ്റെ തടം തുറക്കൽ, എന്നീ പ്രവർത്തനങ്ങൾ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി. പ്രദേശത്തെ 1200 ഓളം വരുന്ന കർഷകർക്ക് ഗുണം ലഭിച്ച പദ്ധതി വഴി ഭൂഗർഭ ജലവിതാനം ഉയർത്താനും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും കഴിഞ്ഞു.

 

date