ഏകദിന പരിശീലന പരിപാടിയുടെ ഭാഗമായി
കാർഷിക മണ്ണ് സംരക്ഷണ വിഷയങ്ങളുമായി ബന്ധപ്പെട്ട് വെള്ളാനിക്കര കാർഷിക കോളേജ് ഡീൻ ഡോ. സി ജോർജ് തോമസ്, സോയിൽ സർവേ അസിസ്റ്റൻ്റ് ഡയറക്ടർ ധന്യ എൻ എം എന്നിവർ ക്ലാസുകൾ നയിച്ചു. ജില്ലാ മണ്ണ് സംരക്ഷണ ഓഫിസർ ബിന്ദു മേനോൻ പദ്ധതി വിശദീകരണം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ശശിധരൻ ചടങ്ങിൽ അധ്യക്ഷനായ ചടങ്ങിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രശാന്തി പി മുഖ്യാതിഥിയായി. വൈസ് പ്രസിഡൻ്റ് ലതാ നാരായണൻകുട്ടി, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ നിഷമോൾ വി, ബിജു തടത്തിവിള, പ്രിയംവദ കെ. കെ., പി എം അനീഷ്, ശിവദാസൻ വി പി, ബിജു വി കെ,
ശിവൻ വീട്ടിക്കുന്ന്, പഞ്ചായത്ത് സെക്രട്ടറി രോഹിണി എം എസ്, കൃഷി ഓഫീസർ ശ്രീലക്ഷ്മി കെ. ബി. എന്നിവർ ആശംസകൾ നേർന്നു. മണ്ണ് സംരക്ഷണ ഓഫിസർ ബിന്ദു മേനോൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ നീർത്തട കമ്മിറ്റി കൺവീനർ സിദ്ധാർത്ഥൻ കെ. നന്ദി പറഞ്ഞു.
- Log in to post comments