Skip to main content

പട്ടയ അസംബ്ലിയും ഐ.ടി ഉപകരണങ്ങളുടെ വിതരണവും നടത്തി

മലപ്പുറം നിയോജക മണ്ഡലത്തിലെ പട്ടയ അസംബ്ലിയും എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും വില്ലേജ് ഓഫീസുകൾക്ക്  അനുവദിച്ച ഐ.ടി ഉപകരണങ്ങളുടെ വിതരണവും നടത്തി. മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി പി.ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ വി.ആർ വിനോദ് അധ്യക്ഷത വഹിച്ചു.
മലപ്പുറം മണ്ഡലത്തിലെ ഓഫീസുകളിൽ ഇ-ഓഫീസ് സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2024-25 വർഷത്തെ എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 5.51 ലക്ഷം രൂപ വിനിയോഗിച്ചാണ് മലപ്പുറം, പാണക്കാട്, മേൽമുറി, പൂക്കോട്ടൂർ, പുൽപ്പറ്റ, മൊറയൂർ, പന്തല്ലൂർ, ആനക്കയം, കോഡൂർ വില്ലേജുകൾക്ക് കമ്പ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ, പ്രിന്ററുകൾ എന്നിവ വിതരണം ചെയ്തത്.
എല്ലാവർക്കും ഭൂമി, എല്ലാവർക്കും ഭൂ രേഖ, എല്ലാ രേഖകളും സ്മാർട്ട് എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് റവന്യു വകുപ്പിന് കീഴിൽ മലപ്പുറം മണ്ഡലം തല പട്ടയ അസംബ്ലി സംഘടിപ്പിച്ചത്.
സംസ്ഥാനത്തെ ഭൂവുടമകളുടെ പട്ടയങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് വിവിധ തലങ്ങളിൽ തീരുമാനിക്കേണ്ട കേസുകൾ കണ്ടെത്തി ഉദ്യോഗസ്ഥ തലത്തിൽ പരിഹരിക്കാനാവാത്ത  വിഷയങ്ങൾ ഉണ്ടെങ്കിൽ അത്തരം കേസുകൾ സർക്കാർ തലത്തിൽ തീരുമാനമെടുക്കുന്നതിനായി പട്ടയ ഡാഷ് ബോർഡിൽ ഉൾപ്പെടുത്തി പരിഹാരം കാണുന്ന നടപടികൾ സ്വീകരിക്കുന്നതിനുമാണ് പട്ടയ അസംബ്ലികൾ സംഘടിപ്പിക്കുന്നത്. അസംബ്ലിയിൽ പങ്കെടുത്ത  ജനപ്രതിനിധികളും ഭൂവുടമകളും  പട്ടയവുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങൾ അവതരിപ്പിച്ചു.
ചടങ്ങിൽ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹ്‌മാൻ, നഗരസഭാ ചെയർമാൻ മുജീബ് കടേരി, പഞ്ചായത്ത് പ്രസിഡൻറുമാരായ പി.സി അബ്ദുറഹ്‌മാൻ പുൽപറ്റ, അടോട്ട് ചന്ദ്രൻ ആനക്കയം, പി. സുനീറ മൊറയൂർ, റാബിയ ചോലക്കൽ കോഡൂർ, ജില്ലാ പഞ്ചായത്ത് മെമ്പർ റൈഹാനത്ത് കുറുമാടൻ, മൊറയൂർ പഞ്ചായത്ത്  വൈസ് പ്രസിഡന്റ് ജലീൽ കുന്നക്കാട്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. എം. മുഹമ്മദാലി മാസ്റ്റർ, ഹരിദാസ് പുൽപറ്റ, മുനിസിപ്പൽ കൗൺസിലർമാരായ പി.കെ സക്കീർ ഹുസൈൻ, സി. പി ആയിഷാബി, സുരേഷ് മാസ്റ്റർ, പഞ്ചായത്ത് മെമ്പർമാരായ കെ. എം റഷീദ് മാസ്റ്റർ, സി.കെ അബ്ദുൽ ബഷീർ, എ. കെ.മുഹമ്മദ് ശിഹാബ്, എം.മുഹമ്മദാലി, എ. ഇബ്രാഹിം, ആലിപ്പ, സി. ഉബൈദ്, ആസ്യ കുന്നത്ത്, ഫാത്തിമ അൻവർ, വി.ആരിഫ, കെ.റഹ്‌മത്ത്,സമീമത്തുന്നിസ പാട്ടുപാറ, ജുബി,ആമിന കെ, ഭൂ പരിഷ്‌കരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ പി. അൻവർ സാദത്ത്, വിവിധ വില്ലേജ് ഓഫസർമാർ എന്നിവർ പങ്കെടുത്തു. എ.ഡി.എം എൻ.എം മെഹറലി സ്വാഗതവും ഏറനാട് തഹസിൽദാർ മുകുന്ദൻ നന്ദിയും പറഞ്ഞു

date