Skip to main content

അപേക്ഷ ക്ഷണിച്ചു

പൊന്നാനിയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ അവധിക്കാല കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. 8,9,10 ക്ലാസുകളിൽ  പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ടാലന്റ് ഡവലപ്പ്മെന്റ് കോഴ്സിനും ഹയർസെക്കൻഡറിയിൽപഠിക്കുന്ന വിദ്യാർത്ഥികൾക്ക് സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സിനും  അപേക്ഷിക്കാം. അപേക്ഷ മാർച്ച് 22 മുതൽ ഏപ്രിൽ 15 വരെ  https://kscsa.org മുഖേനെ നൽകാം. പ്രവേശനം ലഭിക്കുന്നതിന് വിദ്യാർത്ഥികൾപ്രവേശന പരീക്ഷയിൽ പങ്കെടുക്കണം. ഏപ്രിൽ 23ന് ക്ലാസുകൾ ആരംഭിക്കും. ടാലന്റ് ഡെവലപ്മെന്റ് കോഴ്സിന് ഏപ്രിൽ 21 രാവിലെ 10നും സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിന് രാവിലെ 11നുമാണ് പ്രവേശന പരീക്ഷ.

 

date