Skip to main content

തൊഴിൽ പരിശീലക നിയമനം

സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയിൽ ആരംഭിക്കുന്ന സ്‌കിൽ ഡവലപ്‌മെന്റ് സെന്ററുകളിൽ പരിശീലകരെയും അസിസ്റ്റന്റുമാരെയും നിയമിക്കുന്നു. അനിമേറ്റർ - മീഡിയ ആന്റ് എന്റർടെയിൻമെന്റ്, അസിസ്റ്റന്റ്റ് റോബോട്ടിക്‌സ് ടെക്നീഷ്യൻ, ബേക്കിംഗ് ടെക്‌നീഷ്യൻ ഓപ്പറേറ്റീവ്, കോസ്മെറ്റോളജിസ്റ്റ്, ഡ്രോൺ സർവ്വീസ് ടെക്‌നീഷ്യൻ, ഇലക്ട്രിക വെഹിക്കിൾ സെർവ്വീസ് ടെക്‌നീഷ്യൻ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ - ബേസിക്, ഫുഡ് ആന്റ് ബിവറേജസ് സർവ്വീസ് അസോസിയേറ്റ്,  ജിഎസ്ടി അസിസ്റ്റന്റ്, ഹൈഡ്രോപോണിക്‌സ് ടെക്നീഷ്യൻ, ഐഒടി ടെക്‌നിക്കൽ സർവ്വീസ് അസിസ്റ്റന്റ്, ജ്വല്ലറി ഡിസൈനർ  സർവ്വീസ് ആന്റ് മെയിന്റനൻസ് ടെക്‌നീഷ്യൻ - ഫാം മെഷിനറി,  വെബ് ഡിവലപ്പർ എന്നിവയിലാണ് ഒഴിവുള്ളത്. ഓരോ തസ്തികക്കും ആവശ്യമായ യോഗ്യത, മുൻപരിചയം എന്നിവ സംബന്ധിച്ച വിശദാംശവും അപേക്ഷാഫോമുംം സമഗ്ര ശിക്ഷ കേരളത്തിന്റെ https://ssakerala.in/SDC1.php വെബ്സൈറ്റിൽ ലഭിക്കും. താത്പര്യമുള്ളവർ മാർച്ച് 28നകം 'ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ, സമഗ്ര ശിക്ഷ കേരളം മലപ്പുറം, ഡൗൺ ഹിൽ പോസ്റ്റ്, പിൻ-676519' എന്ന വിലാസത്തിൽ തപാൽ മാർഗ്ഗമോ നേരിട്ടോ നൽകണം. കൂടുതൽ വിവരങ്ങൾക്ക് 9446245195.

date